കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ നിലവിൽ വന്നിട്ട് ഒരു വർഷം തികയുന്നതിന്റെ ഭാഗമായി യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന വൈവിദ്ധ്യമാർന്ന പരിപാടികൾ നടത്തും. ഇന്ന് രാവിലെ 9ന് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ ജെ.സദാനന്ദൻ നിർവഹിക്കും.

വൈസ് ചെയർമാൻ എൻ. മോഹൻദാസ് ഭദ്രദീപം തെളിയിക്കും. കൺവീനർ അഡ്വ.സുപ്രമോദം അദ്ധ്യക്ഷത വഹിക്കും. ജോയിന്റ് കൺവീനർ എ.ജി.സുഭാഷ് സ്വാഗതം പറയും.ചേർത്തല ശ്രീനാരായണ തപോവന ആശ്രമം പ്രണവ സ്വരൂപാനന്ദ അനുഗ്രഹപ്രഭാഷണവും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വി.പി.സുജീന്ദ്ര ബാബു മുഖ്യപ്രഭാഷണവും നടത്തും. വൈദിക സമിതി കുട്ടനാട് സൗത്ത് യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ നേതാക്കളെ ആദരിക്കും. എസ്.എൻ.ഡി.പി യോഗത്തിൽ നിന്നുള്ള ചികിത്സാധനസഹായ വിതരണവും

നടത്തും.