ആലപ്പുഴ: കൊവിഡ് ബാധിച്ച പ്രമേഹരോഗ ബാധിതർ ആശുപത്രി ചികിത്സയിലൂടെ രോഗം നിയന്ത്രണ വിധേയമാക്കണമെന്ന് ഡോ.ബി പത്മകുമാർ പറഞ്ഞു. ഹെൽത്ത് ഫോർ ആർ ഫൗണ്ടേഷന്റെയും വെൽനെസ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക പ്രമേഹ ദിന വെബിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടർ എ.അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു .ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പൾമണറി മെഡിസിൻ അഡീഷണൽ പ്രൊഫസർ ഡോ.പി.എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹൃദയ ആരോഗ്യ വിഭാഗം പ്രൊഫ. ഡോ. കെ.എസ്. .മോഹൻ,ആലപ്പുഴ മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം തലവൻ ഡോ.സി.വി.ഷാജി. മുൻ പ്രിൻസിപ്പൽ ഡോ.പുഷ്പലത,ഡോ.അൻന്ത്രു, ഡോ. ഷംന കാസിം, ഹുസൈൻ ചെറുതു തുരുത്തി,കെ.നാസർ, ഡോ.എച്ച്.അസ്ലം എന്നിവർ സംസാരിച്ചു.