അമ്പലപ്പുഴ: കഴിഞ്ഞ ദിവസം തീരദേശ റെയിൽപ്പാതയിൽ നീർക്കുന്നം ഘണ്ടാകർണസ്വാമി ക്ഷേത്രത്തിന് സമീപം ട്രെയിൻ തട്ടി മരിച്ച വൃുദ്ധനെ തിരിച്ചറിഞ്ഞു.പുന്നപ്ര തെക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ മഡോണ പള്ളിക്കു സമീപം പുത്തൻപറമ്പു വീട്ടിൽ മോഹൻ പി.വി.( 65) ആണ് മരിച്ചത്. ആലപ്പുഴ മെഡിയ്ക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. .വെള്ളിയാഴ്ച രാത്രി 7.45 നായിരുന്നു സംഭവം. വീട്ടിൽ നിന്നും ഇറങ്ങിയ മോഹനൻ തീരദേശ റെയിൽ പാളത്തിൽക്കൂടി നടന്നു പോകുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. ഭാര്യ: അജിത. മക്കൾ:ആതിര, അഖില, കണ്ണൻ. മരുമക്കൾ:അജിത്, സുജിത്, നീതു.