s

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 542 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 3237 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ വിദേശത്തു നിന്നും നാലുപേർ അന്യസംസ്ഥാനത്തു നിന്നും എത്തിയതാണ്. 515പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 21 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 648പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ ആകെ എണ്ണം 32372ആയി. കരോക്കാവേലി സ്വദേശി രാജപ്പൻ(67), പാലത്തുണ്ടിയിൽ സ്വദേശി ഷംസുദ്ദീൻ(70) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു.

ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ:15,346

 വിവിധ ആശുപത്രികളിലുള്ളവർ: 6337

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 234

27 കേസുകൾ, 12 അറസ്റ്റ്
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 27 കേസുകളിൽ 12 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 235 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 770 പേർക്കും എതിരെ നടപടി സ്വീകരിച്ചു.