ആലപ്പുഴ: റോട്ടറി ക്ലബ്ബ് ഒഫ് ആലപ്പി സെൻട്രൽ ലോക പ്രമേഹ രോഗ ദിനാചരണത്തോനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വീൽസ് ഓഫ് ഫ്രീഡം സൈക്ലിംഗ് ക്ലബുമായി ചേർന്ന് ആലപ്പുഴ നഗര ചത്വരം മുതൽ തോട്ടപ്പളളി വരെ നടത്തിയ പ്രമേഹ ബോധവത്കരണ സൈക്കിൾ റാലി റോട്ടറി അസിസ്റ്റന്റ് ഗവർണർ സുബൈർ ഷംസ് ഫ്ളാഗ് ഒഫ് ചെയ്തു. റോട്ടറി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രമേഹ ബോധവത്കരണ സന്ദേശങ്ങളങ്ങിയ പ്ലക്കാർഡുമേന്തി ആലപ്പുഴ ബീച്ചിൽ കൂട്ടനടത്തവും തുടർന്ന് ആലപ്പുഴ ഹെൽത്ത് പാർക് മെഡിക്കൽ സെന്ററുമായി ചേർന്ന് 500 ഓളം പേർക്ക് സൗജന്യ പ്രമേഹ രോഗ പരിശോധനയും നടത്തി. റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി സെൻട്രൽ പ്രസിഡന്റ് കൃഷ്ണകുമാർ, മുൻ പ്രസിന്റുമാരായ
കെ.ജയകുമാർ, സോമസുന്ദരം, സി.ജയകുമാർ. സെക്രട്ടറി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു