ആലപ്പുഴ : എസ്.എൻ.ഡി.പി.യോഗം പള്ളാത്തുരുത്തി 25ാം നമ്പർ ശാഖയിലെ ശ്രീനാരായണ ഗുരുമന്ദിരത്തിലെ 18-ാമത് പ്രതിഷ്ഠാ വാർഷികം ശാന്തി ഹവനം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവയോടുകൂടി ഇന്ന് നവതി സ്മാരക പ്രാർത്ഥനാലയത്തിൽ നടക്കും. എസ്.എൻ.ഡി.പി.യോഗം ശാഖാ നമ്പർ 25ന്റെയും ടി.കെ.മാധവട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു ഉന്നതവിജയികൾക്ക് ഉപഹാരം നൽകും. ആയുർവേദ ഡോക്ടർ അശ്വതി മനോജിനെ ആദരിക്കും.