മുതുകുളം :ശിശു ദിനത്തോടനുബന്ധിച്ചു ചിങ്ങോലി യുവജന സമാജം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നാസിം പുത്തൻപുരയിൽ സംവിധാനം ചെയ്ത വെബ്‌ റാലി ഗ്രന്ഥശാല പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ സ്വിച്ച് ഓൺ ചെയ്തു .ഗ്രന്ഥശാലയിൽ കൂടിയ ശിശുദിനാഘോഷ പരിപാടികൾ ഗ്രന്ഥശാല സെക്രട്ടറി എം.എ. കലാം ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് തങ്കപ്പൻ ഐശ്വര്യ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബാലവേദി കൺവീനർ നിഹ, ഇൻസ്പെയർ സ്കോളർഷിപ് ജേതാവ് രാജീവ് എന്നിവർ നെഹ്രുവിന്റെ വിഖ്യാതകൃതിയായ "ഇന്ത്യയെ കണ്ടെത്തൽ" വായന നടത്തി. അനീഷ്‌ എസ് ചേപ്പാട്, പി. സുകുമാരൻ, ചിങ്ങോലി ഗ്രാമപഞ്ചായത്തു മുൻ വൈസ് പ്രസിഡന്റു എസ് ആനന്ദവല്ലി, അഡ്വ. ആർ. കിരൺകുമാർ എന്നിവർ സംസാരിച്ചു.