മാവേലിക്കര : കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിൽ ചേർന്നു. ആർ.രിജയാണ് കോൺഗ്രസ് വിട്ട് ഇടത് ചേരിയിലേക്ക് ചേക്കേറുന്നത്.കെ.എസ്.യുവിലൂടെ സജീവ രാഷ്ട്രീയത്തിൽ എത്തിയ ആർ.രിജ ബിഷപ് മൂർ കോളേജ് യൂണിയൻ വനിതാ പ്രതിനിധിയും വൈസ് ചെയർമാനുമായിരുന്നു. 1995ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.