aradya

എടത്വാ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ബാലിക മരിച്ചു. ചങ്ങങ്കരി വെള്ളാപ്പള്ളിച്ചിറ സുനിലിന്റെ മകൾ ആരാധ്യ (ശ്രീക്കുട്ടി-11) ആണ് മരിച്ചത്. പനിബാധയെ തുടർന്ന് പച്ചയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഡെങ്കിപ്പനി സ്ഥിതീകരിച്ചത്. തുടർന്ന് കോട്ടയം ഇ.എസ്‌.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ജോർജ്ജിയൻ പബ്ലിക് സ്‌കൂൾ ആറാംക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. സംസ്‌കാരം നടത്തി. മാതാവ്: ഗീതു, സഹോദരി: ലച്ചു.