മാവേലിക്കര : പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എലിപ്പനി പ്രതിരോധ വാരാചരണം നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾ, കർഷക തൊഴിലാളികൾ, ക്ഷീര കർഷകർ, നിർമ്മാണ മേഖലയിലുള്ള തൊഴിലാളികൾ എന്നിവർക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും ഡോക്സി സെക്സിൻ ഗുളിക വിതരണവും നടന്നു. ഡോക്സി ദിനാചരണം മെഡിക്കൽ ഓഫീസർ ഡോ.ആരതി സുശീലൻ ഉദ്ഘാടനം ചെയ്തു. വെറ്ററിനറി സർജൻ ഡോ.വികാസ് ആർ., അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ജെമ്സി കുര്യൻ, ഹെൽത്ത് ഇൻസ്പെക്ടർ സിറാജുദ്ദീൻ വെള്ളാപ്പള്ളി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജികല, അംഗൻവാടി വർക്കർ പുഷ്പ എം കെ, മായ രവി എന്നിവർ സംസാരിച്ചു.