ചേർത്തല: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കും. സർവീസിൽ നിന്ന് വിരമിച്ച സൈനികർ,പൊലീസ് ഉദ്യോഗസ്ഥർ,പാരാമിലിട്ടറി ഉദ്യോഗസ്ഥർ എന്നിവർക്ക് അപേക്ഷിക്കാം. താത്പ്പര്യമുള്ളവർ തിരിച്ചറിയൽ കാർഡ്,മേൽവിലാസം,വിരമിച്ച യൂണി​റ്റ്,എൻ.സി.സിയിൽ അംഗമായിട്ടുള്ള കോളജിന്റെ വിശദാംശങ്ങൾ,ഫോൺ നമ്പർ എന്നിവ സഹിതം തങ്ങളുടെ പരിധിയിലുള്ള പൊലീസ് സ്‌​റ്റേഷൻ,ചേർത്തല ഡിവൈ.എസ്.പി ഓഫീസ് എന്നിവിടങ്ങളിൽ ഇ മെയിൽ മുഖേന പേര് രജിസ്​റ്റർ ചെയ്യണം. ഫോൺ :04782821205.