ചേർത്തല:വെട്ടയ്ക്കൽ ശ്രീ ചിത്രോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ പട്ടണക്കാട് പഞ്ചായത്തിലെ 15-ാം വാർഡിലെ അംഗൻവാടിക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന ശ്രേഷ്ഠബാല്യം പദ്ധതിയുടെ സമർപ്പണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം എസ്.വി.ബാബു ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡന്റ് കെ.ഡി.ജസ്മലാൽ അംഗൻവാടി വർക്കർ ഡി.പി.ജയന്തമ്മക്ക് ഉപകരണങ്ങൾ കൈമാറി. വി.എം.നിഷാദ്,വി.ബി.പാർത്ഥസാരഥി,സി.വി. ബെൻസിലാൽ,ഷീല സുന്ദരൻ,ജാനകി വിനോദ്,കെ.കെ.സഹദേവൻ എന്നിവർ സംസാരിച്ചു.