മാന്നാർ : ആലപ്പുഴ മുല്ലയ്ക്കൽ വിദ്യാരംഭം പ്രസ് ആൻഡ് ബുക്ക് ഡിപ്പോ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപക മാനേജിംഗ് ഡയറക്ടർ എൻ. ഗോപാലകൃഷ്ണൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മകന്റെ വസതിയായ മാന്നാർ കുട്ടമ്പേരൂർ ഗൗരീശം വീട്ടുവളപ്പിൽ. ഭാര്യ: ശൈലജ. മക്കൾ: ജി.എസ്.എൻ.രാജ് (എൽ.ഐ.സി ഡെവലപ്പ്‌മെന്റ് ഓഫീസർ, റാന്നി), ജി.എസ്.ആർ അമ്പാടി (വിദ്യാരംഭം പ്രസ് ആൻഡ് ബുക്ക് ഡിപ്പോ, ആലപ്പുഴ), ജി.എസ് ശബരീനാഥ് (സീനിയർ മാനേജർ, കാനറ ബാങ്ക്, റീജിയണൽ ഓഫീസ്, കോട്ടയം). മരുമക്കൾ: ശ്രീജ , സോനു, ഉഷ.