മാന്നാർ : എസ്.എൻ.ഡി.പി യോഗം വനിതാ സംഘം മാന്നാർ യൂണിയനിലെ ശാഖാതല പൊതുയോഗങ്ങൾ ഇന്ന് മുതൽ കൊവിഡ് - 19 മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.
ഇരമത്തൂർ 1926ാം നമ്പർ ആർ. ശങ്കർ മെമ്മോറിയൽ ശാഖാ യോഗത്തിലെ പൊതുയോഗം ഇന്ന് രാവിലെ 10 ന് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയർമാൻ ഡോ.എം.പി വിജയകുമാർ ഉദ്ഘാടനം ചെയ്യും. വനിതാ സംഘം പ്രവർത്തനം യൂണിറ്റ് തലത്തിൽ ശക്തിപ്പെടുത്തുക, മൂന്ന് വീതം യൂണിയൻ പ്രതിനിധികളെ തെരഞ്ഞെടുക്കുക, മൈക്രോ, കുടുംബയൂണിറ്റ് , കുമാരി സംഘം, ബാലജനയോഗം എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കി സ്ത്രീ ശാക്തീകരണവും പുതു തലമുറയിൽ സംഘടന ബോധവും വളർത്തുക തുടങ്ങി​യവ ലക്ഷ്യമിട്ടാണ് പൊതുയോഗങ്ങൾ നടത്തുന്നത്. വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യൂണിയൻ കൺവീനർ ജയലാൽ എസ്. പടീത്തറ മുഖ്യപ്രഭാഷണം നടത്തും. വനിതാ സംഘം യൂണിയൻ കൺവീനർ പുഷ്പാ ശശികുമാർ സംഘടനാ സന്ദേശം നൽകും. അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, ഹരിലാൽ ഉളുന്തി, ഹരി പാലമൂട്ടിൽ, വൈസ് ചെയർപേഴ്സൺ സുജാത നുന്നുപ്രകാശ് ,ശാഖാ ഭാരവാഹികളായ കെ.വാസു ഐക്കര, ചന്ദ്രൻ കണ്ണംമ്പള്ളിൽ, സോമരാജൻ എന്നിവർ സംസാരി​ക്കും. യൂണിറ്റ് സംഘടന റിപ്പോർട്ടിംഗ് രജനി ദയകുമാർ നടത്തും. യോഗത്തിന് സ്വപ്ന ഷിജു സ്വാഗതവും, വത്സല രാധാകൃഷ്ണൻ നന്ദിയും പറയും.