ചേർത്തല:കണ്ടമംഗലം ശ്രീരാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിലെ നാരീപൂജ 16ന് വൈകിട്ട് 7ന് നടക്കും. 16 മുതൽ ഡിസംബർ 26 വരെ നട തുറന്നിരിക്കുന്ന എല്ലാ സമയത്തും പൊങ്കാല നടത്തും.16ന് രാവിലെ 7.15ന് പൊങ്കാല ആരംഭം.ഒരേ സമയം 20 പേർക്ക് പൊങ്കാല സമർപ്പിക്കാൻ അവസരം.വൈകിട്ട് 7ന് നാരീപൂജ,കമലാക്ഷി രാമൻ കൊച്ചുപറമ്പിൽ പൂജിതയാകും.തുടർന്ന് മണ്ഡലം ചിറപ്പിനോടനുബന്ധിച്ചുള്ള ചടങ്ങുകളും നടക്കും.

കണ്ടമംഗലം ശക്തി വിനായക ക്ഷേത്രത്തി​ൽ

കണ്ടമംഗലം ആറാട്ടുകുളം ശക്തി വിനായക ക്ഷേത്രത്തിൽ 16ന് രാവിലെ 6 മുതൽ സമ്പൂർണ മഹാഗണപതി ഹോമ മാസാചരണ ആരംഭ ചടങ്ങുകൾ,ഗുരുപൂജ എന്നി​വ നടക്കും. ജിതിൻ ഗോപാൽ തന്ത്രികളെ എൻ.രാമദാസ്,വി.പി​.സലിം ഗ്രീൻവാലി,കൺവീനർ സജേഷ് നന്ത്യാട്ട് എന്നിവർ ചേർന്ന് ആദരിക്കും. തുടർന്ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ദീപപ്രകാശനം നടത്തും.6.30ന് മഹാഗണപതിഹോമം ആരംഭം. ജിതിൻ ഗോപാൽ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും.17ന് ചേർത്തല ഡിവൈ.എസ്.പി സുഭാഷ് ദീപപ്രകാശനം നി​ർവഹി​ക്കും. പി.കെ.ചന്ദ്രദാസ് ശാന്തിയാണ് മുഖ്യകാർമ്മികൻ.18ന് ഗാനരചയിതാവ് രാജീവ് ആലുങ്കൽ ദീപപ്രകാശനവും കണിച്ചുകുളങ്ങര ക്ഷേത്രം മേൽശാന്തി വി.കെ.സുരേഷ് ശാന്തി മുഖ്യകാർമ്മികനുമാകും.19ന് എൻ.രാമദാസ് ദീപപ്രകാശനവും,ഉണ്ണി ശാന്തി മുഖ്യകാർമ്മികനും,20ന് ആർദ്ര ഹാബിറ്റാറ്റ് എം.ഡി.പി.ഡി ലക്കി ദീപപ്രകാശനവും ജയകൃഷ്ണൻ തന്ത്രി മുഖ്യകാർമ്മികനും 21ന് എൻ.ഗോപാലകൃഷ്ണൻനായർ ദീപപ്രകാശനവും ഗോപിശാന്തി മുഖ്യകാർമ്മികനും അവസാന ദിവസം പി.കെ.ഷൺമുഖൻ പ്ലാംപറമ്പിൽ ദീപപ്രകാശനവും മാത്താനം അശോകൻ തന്ത്രി മഹാഗണപതി ഹോമത്തിന് മുഖ്യകാർമ്മികനുമാകും.