a

മാവേലിക്കര- കൊയ്പ്പള്ളികാരാണ്മ വി.എസ്.എസ് എച്ച്.എസ് റിട്ട.ഹെഡ്മാസ്റ്റർ കൊറ്റാർകാവ് തറമേൽ തെക്കേതിൽ ടി.തമ്പാൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുതിയകാവ് സെന്റ് മേരീസ് ഓർത്ത‌ഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്ത‌ഡോക്സ് കത്തീഡ്രൽ ട്രസ്റ്റി, പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂൾ മാനേജർ, കല്ലുമല എം.ബി ഐ.ടി.ഐ മാനേജർ, ഓർത്തഡോക്സ് സഭ അസോസിയേഷൻ അംഗം, മാവേലിക്കര ഭദ്രാസന പ്രതിനിധി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സൂസമ്മ (റിട്ട.അധ്യാപിക, മാവേലിക്കര എ.ആർ.രാജരാജവർമ സ്മാരക ഗവ.ഗേൾസ് എച്ച്.എസ്.എസ്). മക്കൾ: ടോണി തമ്പാൻ, ടെസി തമ്പാൻ. മരുമക്കൾ: ഫ്ലെമിൻ ജോൺസൻ, സരിത് മധു.