ആലപ്പുഴ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജവഹർ ലാൽ നെഹ്റു അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി ഡി. സുഗതൻ ഉദ് ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് എം. ലിജു അദ്ധ്യക്ഷത വഹിച്ചു. ഷാനിമോൾ ഉസ്മാൻ എം .എൽ. എ , നെടുമുടി ഹരികുമാർ, തോമസ് ജോസഫ്, ടി. സുബ്രഹ്മണ്യ ദാസ്, ജി .സഞ്ജീവ് ഭട്ട്, ശ്രീജിത്ത് പത്തിയൂർ, പ്രമോദ് ചന്ദ്രൻ, കെ.ഗോപകുമാർ, പി.ടി. സ്‌കറിയ, അലക്സ് മാത്യു, ബഷീർ കോയാപറമ്പിൽ, നൂറുദ്ദീൻ കോയ തുടങ്ങിയവർ പങ്കെടുത്തു