ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിൽ ശ്രീനാരായണ പെൻഷനേഴ്സ് ഫോറം രൂപീകരിച്ചു.ചേർത്തല യൂണിയൻ ഹാളിൽ നടന്ന യോഗം എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്സ് ചെയർമാൻ പി.ഡി.ഗഗാറിൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി​ വി.എൻ.ബാബു മുഖ്യപ്രഭാഷണം നടത്തി.സംഘടനയുടെ രൂപരേഖ യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ അവതരിപ്പിച്ചു.കൺവീനർപി.ആർ.പവിത്രൻ,പ്രശോഭൻ,ആർ.ആർ.പ്രസാദ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി പി.ഡി.ഗഗാറിൻ(പ്രസിഡന്റ്),കെ.എസ്.സതീശൻ(വൈസ് പ്രസിഡന്റ്),പി.ആർ.പവിത്രൻ(സെക്രട്ടറി),എ.വി.പ്രകാശൻ(ജോയിന്റ് സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.