ambala

അമ്പലപ്പുഴ: ഭർത്താവ് മരിച്ച് അഞ്ചാം ദിവസം വീട്ടിൽ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു. പുന്നപ്ര മുൻ വില്ലേജ് ഓഫീസർ പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് മാർക്ക് വില്ലയിൽ മാർക്ക് ഫെർണാണ്ടസിന്റെ (75) ഭാര്യ മേരി മണി മാർക്ക് (75) ആണ് മരിച്ചത്.

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 10ന് ആണ് മാർക്ക് ഫെർണാണ്ടസ് മരിച്ചത്. ഇതോടെ അതീവ ദു:ഖത്തിലായിരുന്നു മേരി. സെന്റ് ജോൺ മരിയ വിയാനി ചർച്ചിൽ സംസ്കാരം നടന്നു. പ്രണവം റെസിഡൻസ് അസോ. പ്രഥമ പ്രെസിഡന്റും ചങ്ങാതി പുരുഷ സ്വയം സഹായ സംഘത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്നു മാർക്ക് ഫെർണാണ്ടസ്. മക്കൾ: ലിബുമാർക്ക്, ലീനമാർക്ക്. മരുമക്കൾ: പ്രിയ ലിബു, റെജി തോമസ്