rt


ആലപ്പുഴ: ജില്ലയിൽ ഇന്നലെ 496 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 8521 ആയി. ഒരാൾ അന്യസംസ്ഥാനത്തു നിന്ന് എത്തിയതാണ്. 486 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ടുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 623 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 32995 പേർ രോഗ മുക്തരായി.


 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ:15,277

 വിവിധ ആശുപത്രികളിലുള്ളവർ: 6084

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 234

# നിയമനം ദീർഘിപ്പിച്ചു

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നിയമനം ദീർഘിപ്പിച്ച് കളക്ടർ ഉത്തരവിട്ടു. സെക്ടറൽ മജിസ്‌ട്രേറ്റുമാരായി നിയമിക്കപ്പെട്ടവർ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചുമതല നിർവഹിക്കണം. ദിനംപ്രതിയുള്ള പ്രവർത്തന റിപ്പോർട്ട് വൈകിട്ട് ആറിനു മുമ്പ് covid19jagratha.kerala.nic.in എന്ന സൈറ്റിൽ അപ് ലോഡ് ചെയ്യണം.