തുറവൂർ: ഗവ. കരാറുകാരൻ കുത്തിയതോട് പഞ്ചായത്ത് എട്ടാം വാർഡ് മഠത്തിപ്പറമ്പിൽ നാരായണൻ (നാരപ്പൻ - 76) കൊവിഡ് ബാധിച്ചു മരിച്ചു. പ്രമേഹരോഗിയായ നാരായണൻ പനി ബാധിച്ചു എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി കടുത്തതിനെ തുടർന്ന് 6 ന് മരട് ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അവിടെ ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച വൈകിട്ടോടെ മരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം പച്ചാളം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: അനിത. മക്കൾ: നീതു. മരുമകൻ: ഉണ്ണിക്കൃഷ്ണൻ.