കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ, ഒരു മാസം നീളുന്ന
ഒന്നാം ജന്മവാർഷിക ആഘോഷത്തിനു തുടക്കമായി.

മുഖ്യാതിഥി സ്വാമി പ്രണവ സ്വരൂപാനന്ദയെ യൂണിയൻ കൺവീനർ അഡ്വ. പി. സുപ്രമോദം പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. തുടർന്ന് പ്രണവ സ്വരൂപാനന്ദയും യൂണിയൻ ഭാരവാഹികളും ചേർന്ന് ഭദ്രദീപം തെളിച്ചു. കൺവീനറുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ചെയർമാൻ ജെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോയിന്റ് കൺവീനർ എ.ജി. സുഭാഷ് സ്വാഗതം പറഞ്ഞു.

യൂണിയൻ അഡ് മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം വി.പി. സുജീന്ദ്ര ബാബു മുഖ്യപ്രഭാഷണം നടത്തി . യൂണിയൻ ഭാരവാഹികളായ ചെയർമാൻ ജെ. സദാനന്ദൻ, അഡ്വ. പി. സുപ്രമോദം, എ.ജി.സുഭാഷ്, അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി അംഗം വി.പി. സുജീന്ദ്ര ബാബു, സ്വാമി പ്രണവ് സ്വരൂപാനന്ദ എന്നിവരെ ശ്രീനാരായണ വൈദിക സമിതി കുട്ടനാട് സൗത്ത് യുണിയൻ പൊന്നാട അണിയിച്ചു ആദരിച്ചു.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുവദിച്ചു നൽകിയ ചികിത്സാ ധനസഹായം യോഗത്തിൽ വിതരണം ചെയ്തു. പ്രബന്ധ മത്സരത്തിന് സുജിത്ത് തന്ത്രി നേതൃത്വം നൽകി. വനിതാ സംഘം യൂണിയൻ ചെയർ പേഴ്സൺ സി.പി.ശാന്ത,കൺവീനർ സിമ്മി ജിജി, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ കെ.എസ്. സനൽ കുമാർ, കൺവീനർ വി. വികാസ് ദേവൻ, യൂണിയൻ സൈബർ സേന ചെയർമാൻ എ.എസ്. ബിജു, വൈദിക സമിതി വൈസ് ചെയർമാൻ റെജിമോൻ ശാന്തി എന്നിവർ സംസാരിച്ചു. വൈദിക സമിതി യൂണിയൻ കൺവീനർ ശ്യാം ശാന്തി നന്ദി പറഞ്ഞു.