ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചേപ്പാട് ഓർത്തഡോക്സ് പള്ളി ഏറ്റെടുക്കുന്ന വിഷയത്തിൽ സി.പി.എം പച്ചക്കള്ളം പ്രചരിപ്പിക്കുന്നെന്ന് ബി.ജെ.പി ദക്ഷിണ മേഖല അദ്ധ്യക്ഷൻ കെ.സോമൻ ആരോപിച്ചു. പള്ളി അടക്കം 3 ദേവാലയങ്ങളുടെ സ്ഥലമേറ്റെടുക്കൽ ചർച്ച ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനം സി.പി.എം ജനങ്ങളോട് വിശദീകരിക്കണം. രൂപരേഖയിൽ മാറ്റം വരുത്തിയത് സംസ്ഥാന സർക്കാരിൻെറ നിർദ്ദേശ പ്രകാരമാണെന്ന് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ വ്യക്തമാണ്. ബി.ജെ.പി വിരോധം പ്രചരിപ്പിക്കാൻ സി.പി.എം നടത്തുന്ന ഹീനമായ ശ്രമം ചേപ്പാട്ടെ വിശ്വാസി സമൂഹം തിരിച്ചറിഞ്ഞതിലുള്ള ജാള്യതയാണ് കള്ള പ്രചാരണത്തിന് സി.പി.എം ഇറങ്ങാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.