ചേർത്തല: മരുന്ന് തളിക്കുന്നതിനിടെ തെങ്ങിൽ കുടുങ്ങിയ വയോധികൻ മരിച്ചു. സെക്യൂരിറ്റി ജീവനക്കാരനായ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാർഡ് പൂപ്പള്ളികാവ് അരുണകിരണിൽ ചന്ദ്രശേഖരക്കുറുപ്പ് (ബാബു-54) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.
അയലത്ത് താമസിക്കുന്ന ബന്ധുവിന്റെ തെങ്ങിൽ മരുന്നു തളിക്കാൻ കയറിയ തെങ്ങിനു മുകളിൽവച്ച് അബോധാവസ്ഥയിലായി. ചേർത്തലയിൽ നിന്ന് അഗ്നിശമന സേനയെത്തി താഴെയിറക്കി ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാരാരിക്കുളം പൊലീസും സ്ഥലത്തെത്തി.അസി.സ്റ്റേഷൻ ഓഫീസർ എസ്.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഗ്നിശമന സേനയുടെ വാഹനത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.മൃതദേഹം കൊവിഡ് പരിശോധന ഫലം ലഭിച്ചതിന് ശേഷം പോസ്റ്റ്മോർട്ടം നടത്തി ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ:ഗിരിജ.മക്കൾ:അരുൺ,കിരൺ.