മുതുകുളം: പുല്ലുകുളങ്ങര 2992-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച 67-ാമത് സഹകരണ വാരാഘോഷം ബാങ്ക് പ്രസിഡന്റ് അഡ്വ .ഡി. സുധാകരൻ ഉത്‌ഘാടനം ചെയ്തു. ഒ.ഹാലിദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വൈ. സമീന സ്വാഗതം പറഞ്ഞു. തുടർന്നു നടന്ന സെമിനാർ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ.എ.അജികുമാർ ഉദ്ഘാടനം ചെയ്തു. എസ്. നസിം, പി. ഗാനകുമാർ,എം.ആർ.രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.