book-release

ഹരിപ്പാട്: സി.കെ. ശങ്കരനാരായണന്റെ ആത്മകഥ 'എന്റെ ജീവിതയാത്ര', അദ്ദേഹത്തിന്റെ പത്നി എം. പത്മാക്ഷി രചിച്ച 'അറിവിന്റെ വാതായനങ്ങൾ' എന്നീ പുസ്തകങ്ങൾ മന്ത്രി ജി. സുധാകരൻ പ്രകാശനം ചെയ്തു. ശിവഗിരി മഠത്തിലെ സ്വാമി സച്ചിതാനന്ദ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഹരിപ്പാട് ലയൺസ് ക്ളബിൽ നടന്ന ചടങ്ങിൽ ഡോ. ശ്രീനിവാസ ഗോപാൽ, ഡോ. സോമാനന്ദൻ, പി. ചന്ദ്രമോഹൻ, ഫിലോമിന, അമിതാബ് ശങ്കർ, അഡ്വ. അജിത് ശങ്കർ തുടങ്ങിയവർ സംസാരിച്ചു. സി.കെ. ശങ്കരനാരായണൻ മറുപടി പ്രസംഗം നടത്തി.