ചേർത്തല: തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നു ദിവസമെങ്കിലും മൈക്ക് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മിഷന് പൊതു പ്രവർത്തകനും മുഹമ്മ അരങ്ങ് രക്ഷാധികാരിയുമായ സി.പി.ഷാജി അപേക്ഷ നൽകി. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 9 മാസമായി കേരളത്തിലെ ഒരു മൈക്ക് സെറ്റ് പോലും പ്രവർത്തിക്കുന്നില്ല. പതിനായിരക്കണക്കിന് തൊഴിലാളികളാണ് കഷ്ടപ്പെടുന്നതെന്നും അപേക്ഷയിൽ വിശദീകരിക്കുന്നു.