t

ആലപ്പുഴ: ജില്ലാ പഞ്ചായത്തിലേക്കുള്ള എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബി.ജെ.പി 20 സീറ്രുകളിലും ബി.ഡി.ജെ.എസ് മൂന്ന് സീറ്രിലും മത്സരിക്കും.നാല് സീറ്രെന്ന നിലപാടാണ് തുടക്കം മുതൽ ബി.ഡി.ജെ.എസ് സ്വീകരിച്ചിരുന്നതെങ്കിലും അവസാനം അമ്പലപ്പുഴ ഡിവിഷൻ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

മാവേലിക്കര, ചെങ്ങന്നൂർ അസംബ്ളി മണ്ഡലങ്ങളിലെ ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് സീറ്റുവിഭജനത്തിലാണ് ഇനി ധാരണയാവാനുള്ളത്. ഇന്ന് മിക്കവാറും ഇക്കാര്യത്തിലും ഒത്തുതീർപ്പുണ്ടായേക്കും.

ബി.ജെ.പി

 പൂച്ചാക്കൽ-ശ്രീദേവി വിപിൻ പള്ളിപ്പുറം-എം.എസ്.ഗോപാലകൃഷ്ണൻ  കഞ്ഞിക്കുഴി- അഡ്വ.പി.വിജീഷ് കുമാർ  ആര്യാട്-ആർ.ഉണ്ണിക്കൃഷ്ണൻ  വെളിയനാട്-ബിന്ദു വിനയൻ  ചമ്പക്കുളം-ജയ്സപ്പൻ മത്തായി  പള്ളിപ്പാട്- ആർ.രജനി  ചെന്നിത്തല- ബിന്ദു ശിവരാജൻ മാന്നാർ-ജി.പ്രമീള  മുളക്കുഴ-സൗമ്യ.എസ്  വെണ്മണി- സ്മിത ഓമനക്കുട്ടൻ  നൂറനാട്- പൊന്നമ്മ സുരേന്ദ്രൻ  കൃഷ്ണപുരം-ഹരിഗോവിന്ദ്  പത്തിയൂർ-സഞ്ജീവ് ഗോപാലകൃഷ്ണൻ  മുതുകുളം-മഹേഷ് കുമാർ  കരുവാറ്റ- അഡ്വ.ശ്രീകുമാർ  അമ്പലപ്പുഴ-സുസ്മിത ജോബി  പുന്നപ്ര- ആശ രുദ്രാണി  മാരാരിക്കുളം- പ്രതിഭ ജയേഖർ  മണക്കോടം-അപർണ്ണ സെബാസ്റ്റ്യൻ.

ബി.ഡി.ജെ.എസ്

 അരൂർ-മണിലാൽ  ഭരണിക്കാവ്- ബിജുപ്ളാവിളയിൽ  വയലാർ-സാജൻ കടക്കരപ്പള്ളി