ചേർത്തല: സീറ്റ് നൽകാത്ത കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് ചേർത്തല നിയോജക മണ്ഡലത്തിൽ മുസ്ലീംലീഗ് തനിച്ച് മത്സരത്തിനിറങ്ങുന്നു.നഗരസഭയിലും തണ്ണീർമുക്കം,മുഹമ്മ ഗ്രമപഞ്ചായത്തുകളിലും മത്സരിക്കാനാണ് തീരുമാനം.
നഗരസഭയിൽ 3,7 വാർഡുകളിലാണ് മുസ്ലീംലീഗ് അവകാശവാദമുയർത്തിയിത്.എന്നാൽ ഇത് യു.ഡി.എഫ് നേതൃത്വം പരിഗണിച്ചില്ല. പല തവണ ചർച്ചകൾ നടന്നെങ്കിലും പൂർണ അവഗണനയാണുണ്ടായതെന്ന് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ.എം.കബീർ പറഞു.ഇതിൽ പ്രതിഷേധിച്ചാണ് സ്വന്തം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.ഇക്കാര്യത്തിൽ ജില്ലാ നേതൃത്വത്തിന്റെ അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.ചേർത്തലയിൽ രണ്ട് വാർഡുകളിലും തണ്ണീർമുക്കത്തും മുഹമ്മയിലും ഒരോ വാർഡുകളിലുമാണ് ലീഗ് സ്ഥാനാർത്ഥികളെ നിറുത്തുന്നത്.