ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തില വൃശ്ചികോത്സവം ഇന്നു മുതൽ 27 വരെ ചടങ്ങുകൾ മാത്രമായി നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർക്ക് ദർശനം നടത്താനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
വൃശ്ചികോത്സവത്തിന്റെ ഭാഗമായി പാഴൂർമന തമ്പുരാന്റെ വാളും പീഠവും ഇന്നലെ വൈകിട്ട് കിടങ്ങയം വടക്കടുത്ത് കാവ് ക്ഷേത്രത്തിൽ നിന്ന് ക്ഷേത്രത്തിലെത്തിച്ച് തമ്പുരാന്റെ കുടിലിൽ സ്ഥാപിക്കുന്ന ചടങ്ങുകൾ നടന്നു. ഇന്നു വൈകിട്ട് 5 ന് ചരിത്ര പ്രാധാന്യമേറെയുള്ള
കരകൂടൽ ചടങ്ങ് ക്ഷേത്രാങ്കണത്തിൽ നടക്കും. കരകൂടൽ ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്. എല്ലാ ദിവസവും ചിറപ്പ് ഉത്സവവും ചടങ്ങുകളോടെ നടക്കും.