fathima

മുതുകുളം: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വൃദ്ധ കൊവിഡ് ബാധിച്ചു മരിച്ചു. ആറാട്ടുപുഴ വാഴക്കൂട്ടത്തിൽ വടക്കതിൽ പരേതനായ മുഹമ്മദ്‌ കുഞ്ഞിന്റെ ഭാര്യ ഫാത്തിമ (65) ആണ് മരിച്ചത്. മക്കൾ: അബ്ദുൽ സലാം (സൗദി അറേബ്യ), ഇർഷാദ്, നൗഷാദ് അസ്‌ലമി (ഐ.സി.എഫ് ബുറൈദ വെൽഫയർ സെക്രട്ടറി), നിസാർ, റസിയ, റസീന, ഹസീന, പരേതനായ ഹുസൈൻ. മരുമക്കൾ:സബൂറ, നൗഷാദ്, നിസാറുദ്ദീൻ, ശിഹാബ്, സജീന, ഷാഹിദ, സീനത്ത്, സുനി. എസ് വൈ എസ് ഹരിപ്പാട് സോൺ എമർജൻസി റെസ്ക്യു ടീം അംഗങ്ങളുടെ നേതൃത്വത്തിൽ ആറാട്ടുപുഴ പടിഞ്ഞാറേ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി.