ആലപ്പുഴ: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് പെരുമാ​റ്റച്ചട്ടവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ പരിഹരിക്കാനും പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കാനും രൂപീകരിച്ച ജില്ലാതല മോണി​റ്ററിംഗ് സെൽ ഇന്ന് വൈകി​ട്ട് മൂന്നിന് കളക്ടറുടെ ചേംബറിൽ ആദ്യയോഗം ചേരും. ജില്ലാ കളക്ടറാണ് മോണിട്ടറിംഗ് സെല്ലിന്റെ ചെർപേഴ്‌സൺ. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കൺവീനറും ജില്ലാ പൊലീസ് മേധാവി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവർ അംഗങ്ങളുമാണ്.