s

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 226 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 33653 ആയി. രണ്ടുപേർ അന്യസംസ്ഥാനത്തു നിന്നും ഒരാൾ വിദേശത്തുനിന്നും എത്തിയതാണ്. 220പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 658പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ എണ്ണം 33653ആയി.


ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ:14,940

വിവിധ ആശുപത്രികളിലുള്ളവർ: 5732

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 231