അമ്പലപ്പുഴ: മതമൈത്രിയുടെ പ്രതീകമുയർത്തി ആണ്ടുതോറും ന കാക്കാഴം മുഹ് യ്ദ്ദീൻ ജുമ മസ്ജിദിൽ നടക്കുന്ന പ്രസിദ്ധമായ ജീലാനി അനുസ്മരണത്തിനും, ചന്ദനക്കുട നേർച്ചക്കും തുടക്കമായി.ഇമാം കുഞ്ഞു മുഹമ്മദ് ബാഫഖിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനക്കു ശേഷം ജമാ അത്ത് പ്രസിഡന്റ് അഡ്വ.എ.നിസാമുദ്ദീൻ കൊടിയേറ്റു നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം. മുഹമ്മദ് കോയ, ജനറൽ സെക്രട്ടറി എ.മുഹമ്മദ് മുസ്തഫ, ജോയിന്റ് സെക്രട്ടറി ഷെഫീഖ് തുടങ്ങിയവർ പങ്കെടുത്തു. ഇത്തവണ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ .
പൊതു സമ്മേളനങ്ങളും മതപ്രഭാഷണ പരമ്പരകളും ഒഴിവാക്കി.പള്ളി പരസരത്ത് യാതൊരു വിധ കച്ചവടങ്ങളും അനുവദിക്കുന്നതല്ല. നേർച്ചകൾ നൽകാനെത്തുന്ന പുരുഷൻമാരും സ്ത്രീകളും കൊവിഡ് മാനദണ്ഡം പാലിച്ചു പ്രത്യേക ക്യൂവിൽ നിൽക്കണം.ഇത്തവണ പള്ളിയുടെ അകത്തു മാത്രമായിരിക്കും മൗലീദ് പാരായണം നടക്കുക. ആണ്ട് നേർച്ച ചടങ്ങ് 27 ന് സമാപിക്കും.29-ാം തീയതി രാവിലെ 9 മുതൽ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന അന്നദാനത്തിലും കൊവിഡ് മാനദണ്ഡം പാലിച്ചു മാത്രമേ വിശ്വാസികൾ പങ്കെടുക്കാവൂ എന്ന് ഭാരവാഹികൾ അറിയിച്ചു.