പൂച്ചാക്കൽ : പാണാവള്ളി ഗ്രാമപഞ്ചായത്തിൽ, കഴിഞ്ഞ ഭരണ സമിതിയിലെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രേംലാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഒൻപതാം വാർഡിലേക്ക് പത്രിക സമർപ്പിച്ചു. സി.പി.എം ഇത്തവണ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി മുൻ ചെയർമാൻ പി.കെ.സുശീലനും ഒപ്പം ഉണ്ടായിരുന്നു. സി.പി.ഐ പൂച്ചാക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സുശീലൻ മൂന്നു മാസങ്ങൾക്കുമുമ്പ് പാർട്ടിയിൽ നിന്നും രാജിവച്ചിരുന്നു.