ആലപ്പുഴ: അഖിലഭാരത അയ്യപ്പ സേവാസംഘം മുല്ലയ്ക്കൽ ശാഖാ നമ്പർ 2750 മുല്ലയ്ക്കൽ ക്ഷേത്രത്തിന് മുന്നിൽ ഇൻഫർമേഷൻ സെന്റർ തുറന്നു. ക്ഷേത്രം ഗ്രൂപ്പ് ഓഫീസർ എസ്.ഗോവിന്ദൻ പോറ്റി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.ബി.പത്മകുമാർ മുഖ്യാതിഥിയായി. ശ്വാസം മുട്ടും, ഹൃദ്രോഗവുമുള്ള ഭക്തർ കൊവിഡ് കാലത്ത് മല കയറരുതെന്നും വ്രതശുദ്ധിയോടെ സ്വന്തം ഭവനങ്ങളിൽ കഴിയണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ശാഖ പ്രസിഡന്റ് ബി.വിജയകുമാരൻ നായർ അദ്ധ്യക്ഷനായി. രക്ഷാധികാരി പറമ്പിൽ ശശികുമാർ, സെക്രട്ടറി കെ.ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഗോപകുമാർ, രാജൻ, നാരായണൻകുട്ടി, ആർ.സി.നായർ, അയ്യപ്പൻ, കിഷോർ, ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.