മുതുകുളം: രാജീവ് ഗാന്ധി നാഷണൽ ഹ്യൂമൻ പ്രോഗ്രാം ഫോർ യൂത്ത് ആൻഡ് സ്റ്റുഡന്റ്സിന്റെ ആഭിമുഖ്യത്തിൽ മുതുകുളം പഞ്ചായത്തിലെ 5, 6 വാർഡുകളിലെ 22 വിദ്യാർത്ഥികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു . കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി.ബാബുപ്രസാദ് വിതരണോദ്ഘാടനം നിർവഹിച്ചു. ബിനു ബാബുക്കുട്ടൻ അധ്യക്ഷത വഹിച്ചു. വേണു പ്രസാദ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ കുളങ്ങരത്ത് ഉണ്ണി, ഹരികുമാർ , രാജീവ് , കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഷിയാസ് റഹിം, വിഷ്ണു വിജയൻ, ഡാനി സത്യൻ,, അരുൺ, ബിനോയ് തുടങ്ങിയവർ സംസാരിച്ചു.