പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറത്ത് സി.പി.എം മുൻ ലോക്കൽ കമ്മറ്റി അംഗങ്ങളും, ബ്രാഞ്ച് സെക്രട്ടറിമാരും, 1250-ാം നമ്പർ തിരുനല്ലൂർ സഹകരണ സംഘം മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളുമടക്കം, നിരവധി പേർ സി.പി.എമ്മിൽ നിന്ന് രാജിവച്ച് ബി.ജെ.പി.യിൽ ചേർന്നതായി ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻ്റ് തിരുനല്ലൂർ ബൈജു അറിയിച്ചു. തിരുനല്ലൂരിൽ നടന്ന സ്വീകരണ യോഗത്തിൽ ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.പി ബൈജു , നിയോജക മണ്ഡലം പ്രസിഡന്റ് തിരുനെല്ലൂർ ബൈജു, ജില്ലാ സെക്രട്ടറി ടി.സജീവ് ലാൽ,നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. ആർ രാജേഷ്, ട്രഷറർ ദിനേശ് കുമാർ, സാജൻ വാരനാട്, വി.വിജീഷ് ഷാജി, വിജയകുമാർ, സജിത്ത്, ശരത്ബൈജു കാട്ടിത്തറ തുടങ്ങിയവർ പങ്കെടുത്തു.