കായംകുളം: കെ. പി. സി. സി. വിചാർ വിഭാഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവാഹർലാൽ നെഹ്രുവിന്റെ ജന്മദിനാഘോഷവും. "നെഹ്രു കണ്ട ഇന്ത്യ " ഓൺലൈൻ സെമിനാറും കുട്ടികൾക്കായുള്ള ഓൺലൈൻ "ചാച്ചാജി പ്രശ്നോത്തരി "യും സംഘടിപ്പിച്ചു. ഡി. സി. സി ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എൻ. രാജ്‌നാഥ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ. സഞ്ജീവ് അമ്പലപ്പാട്‌ ഓൺലൈൻ സെമിനാർ നയിച്ചു. ചാച്ചാജി പ്രശ്നോത്തരി ഓൺലൈൻ പ്രശ്നോത്തരി ഡോ. പി. രാജേന്ദ്രൻ നായർ നയിച്ചു. നിതീഷ് ചിങ്ങോലി, ഷെറിൻ, ബിജു എന്നിവർ പ്രസംഗിച്ചു.