മാവേലിക്കര: തോമസ് ഐസക്ക് കണ്ണുരുട്ടിയാൽ നിലക്ക് നിർത്താൻ കഴിയുന്ന സി.പി.എം പോഷക സംഘടനയല്ല സി.എ.ജി എന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. സി.എ.ജിയുടെ ഓഡിറ്റിനെ തോമസ് ഐസക്ക് ഭയക്കാൻ കാരണം സാമ്പത്തിക ക്രമക്കേടുകളും ഭരണഘടനയെപ്പോലും വെല്ലുവിളിച്ച് കേരള സർക്കാർ നടത്തിയ ചട്ടവിരുദ്ധ നടപടികളുമാണ്. സി.എ.ജിയുടെ ഓഡിറ്റിൽ ഇതൊക്കെ പുറത്തുവരുന്നതോടെഅഴിയെണ്ണേണ്ടി വരുമെന്ന ഭീതിയിലാണ് ഐസക് വിറളിപിടിച്ച് നടക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.