വെൺമണി: വെൺമണിതാഴം ഇടശേരിയേത്ത് കിഴക്കേതിൽ സായ് പ്രസാദിനെ (ശിവൻകുട്ടി - 38) താഴത്തമ്പലം ശബരിയാംമൂട് ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. ഒാട്ടോ ഡ്രൈവറാണ്. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിൽ . ഭാര്യ: ശ്രീജ. മകൻ: ആദിത്യൻ. വെൺമണി പൊലീസ് കേസെടുത്തു.