പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അരൂക്കുറ്റി പഞ്ചായത്ത് മുൻ പ്രസിഡന്റ് മരിച്ചു. വടുതല നദ് വത്ത് നഗർ പുന്നത്തറ വീട്ടിൽ പി.കെ.അബ്ദുള്ളയാണ് മരിച്ചത്. കോൺഗ്രസ് നേതാവും വടുതല ജമാ അത്തെ ഹയർ സെക്കൻഡറി സ്ക്കൂൾ ജീവനക്കാരനുമായിരുന്നു. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: റംലത്ത്. മക്കൾ: ഷഫീഖത്ത്, ഷഖീല, ഷമീന. മരുമക്കൾ: ബഷീർ, ഹുസൈൻ, മുജീബ്.