ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തുടക്കം കുറിച്ച് ചരിത്രപ്രസിദ്ധമായ
കരകൂടൽ നടന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഘോഷയാത്ര ഒഴിവാക്കി. തെക്കൻ കരകളിലെയും വടക്കൻ കരകളിലെയും കരനാഥന്മാരും പ്രതിനിധികളും അതിഥി കരയായ ചത്തിയറ കരക്കാരും ക്ഷേത്രമൈതാനിയിൽ സംഗമിച്ചാണ് ഈ വർഷം കരകൂടൽ നടത്തിയത്.
കരകൂടൽ ചടങ്ങിന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സി ആർ വേണുഗോപാൽ, വൈസ് പ്രസിഡന്റ് എം. അശോകൻ, സെക്രട്ടറി ജി ഗോപൻ, ജോയിന്റ് സെക്രട്ടറി ആർ ദീപേഷ് കുമാർ, ഖജാൻജി ഗോകുൽ നാഥ്, ക്ഷേത്രാചാര കമ്മിറ്റി കൺവീനർ കൃഷ്ണൻ കുട്ടി താങ്കൾ, ഉത്സവ കമ്മിറ്റി കൺവീനർ പി പ്രമോദ്, ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ കരകളുടെ പ്രസിഡന്റ്മാർ സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി.