ആലപ്പുഴ : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പത്രികകളുടെ സൂക്ഷ്മ പരിശോധന അതാത് പഞ്ചായത്ത് / മുനിസിപ്പൽ ഓഫീസിൽ തന്നെ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു . കോവിഡ് - 19 മായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദൂര സ്ഥലങ്ങളിലുള്ള റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിൽ വച്ച് സൂഷ്മ പരിശോധന നടത്തുന്നത് അനാവശ്യമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.