bc

ഹരിപ്പാട്: പ്രമേഹ രോഗികൾക്ക് പത്തോളം മെഗാ ഡയബറ്റിക് ക്യാമ്പുകൾ ഒരുക്കി മുതുകുളം ലയൺസ് ക്ലബ്. മുതുകുളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ നിർധനരായ പ്രമേഹരോഗികളെ കണ്ടെത്തി അവർക്ക് വൈദ്യസഹായവും ബോധവൽക്കരണവും നൽകുക എന്നതായിരുന്നു ലോക പ്രമേഹ ദിനത്തിൽ ലയൺസ് ക്ലബ് ലക്ഷ്യമിട്ടത് . ലയൺസ് സോൺ ചെയർപേഴ്സൺ ആർ. കെ.പ്രകാശിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ ജംഗ്ഷൻ തട്ടാരുമുക്ക്, ഉമ്മർ മുക്ക്, ചൂളത്തെരുവ്, വന്ദികപള്ളി, വായനശാല ജംഗ്ഷൻ തുടങ്ങി വിവിധ കേന്ദ്രങ്ങളിലായാണ് മെഗാ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചത്. ഹൈസ്കൂൾ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മുതുകുളം ലയൺസ് ക്ലബ് പ്രസിഡന്റ് എ. രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. 1200 ഓളം പേർക്ക് ചികിത്സ ലഭിച്ചു. ലയൺസ് ഡസ്ട്രിക്ട് കോർഡിനേറ്റർ ജെ. സി പ്രകാശ്, മുതുകുളം ലയൺസ് സെക്രട്ടറി തുളസി സതീഷ്, അഡ്മിനിസ്ട്രേറ്റർ ഗോപിനാഥൻ, ട്രഷറർ സോമൻ നായർ, സദാശിവൻ, സതീഷ് കുമാർ, ഗോപാലകൃഷ്ണൻ, രാജു തുടങ്ങിയവർ പങ്കെടുത്തു.