അരൂർ:കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേരളത്തിൽ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.അരൂർ അഞ്ചാം വാർഡിൽ മൾട്ടി പർപ്പസ് സഹകരണസംഘത്തിന് സമീപം നടന്ന സമരം സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കെ.വി.അജയൻ,എ.എ.അലക്‌സ്, എസ്.സുധീഷ് തുടങ്ങിയവർ സംസാരിച്ചു.