അമ്പലപ്പുഴ: കാറ്റിലും മഴയിലും വണ്ടാനം ഒറ്റവേലി പാടശേഖരത്തിലെ 20 ഏക്കറിലുള്ള നെല്ല് നശിച്ചു.
35 ഏക്കറുള്ള പാടത്ത് 17 ചെറുകിട കർഷകരാണുള്ളത്. ഏക്കറിന് മുപ്പതിനായിരത്തോളം രൂപ ചെലവിട്ടാണ് കർഷകർ കൃഷിയിറക്കിയത്. കൊയ്യാൻ യന്ത്രങ്ങളെത്തിച്ചെങ്കിലും കൊയ്ത്ത് സാദ്ധ്യമായില്ല. 3 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചെന്നും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.