ആലപ്പുഴ:ഇരവുകാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്‌നേഹദീപം വയോജന കൂട്ടായ്മയുടെ ചെയർമാൻ സി.അരവിന്ദാക്ഷനും രക്ഷാധികാരി ഇന്ദു ടീച്ചറിനും തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം വയോജനങ്ങൾ കൈമാറി. 16 വർഷമായി പ്രവർത്തിക്കുന്ന സംഘടനയിൽ വിവിധ വാർഡുകളിലെ താമസക്കാരായ 130 അംഗങ്ങളുണ്ട്.ഇന്നലെ മുതിർന്ന അംഗം സാവിത്രിയമ്മയുടെ വസതിയിൽ ചേർന്ന യോഗത്തിൽ പുഷ്പമ്മ ,കുൽസം ബീവി, സീനത്ത്, നിർമ്മല,ചിതാനന്ദൻ, ലീല എന്നിവർ സംസാരിച്ചു. സ്‌നേഹദീപം കൺവീനർ അനിൽ ജോസഫ് സ്വാഗതവും കമ്മറ്റി അംഗം ഷാജി കോയാപറമ്പിൽ നന്ദിയും പറഞ്ഞു.

അരവിന്ദാക്ഷൻ പഴവീട് വാർഡിൽ നിന്നും ഇന്ദു ടീച്ചർ ഇരവുകാട് നിന്നുമാണ് എൽ.ഡി.എഫിനായി ജനവിധി തേടുന്നത്.