ചേർത്തല:വ്യാപാര സ്ഥാപനത്തിൽ വിദേശ കറൻസി മാറാനെന്ന വ്യാജേനയെത്തി പണം അപഹരിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ഇറാൻ സ്വദേശികളെ ഇന്ന് പൊലീസ് കസ്​റ്റഡിയിൽ ലഭിച്ചേക്കും.പ്രതികൾക്ക് എതിരെ കൂടുതൽ പരാതികൾ പൊലീസിന് ലഭിച്ചു. കഴിഞ്ഞ 10ന് ചേർത്തല വാരനാട്ടെ വ്യാപാര സ്ഥാപനത്തിൽ നിന്ന് പണം അപഹരിച്ച കേസിൽ പിടിയിലായ മജീദ് സഹേബിയാസിസ് (32), ഇനോലാഹ് ഷറാഫി (30),ദാവൂദ് അബ്‌സലൻ (23),മോഹ്‌സെൻ സെതാരഹ് (35) എന്നിവർ മാവേലിക്കര സബ് ജയിലിൽ റിമാൻഡിലാണ്.പോണ്ടിച്ചേരിയിൽ പ്രതികൾ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. കണ്ണൂർ മയ്യിൽ പൊലീസ് ഇവർക്കെതിരെ കേസ് രജിസ്​റ്റർ ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിന് ഭാഷാ വിദഗ്ദരുടെ സഹായം തേടിയിട്ടുണ്ട്.