ചേർത്തല: കുടുംബ കലഹത്തത്തെ തുടർന്ന് ഗൃഹനാഥനും മക്കൾക്കും വെട്ടേറ്റ സംഭവത്തിൽ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് അമൽ മാത്യു (30)വിനെയാണ് ചേർത്തല പൊലീസ് പിടികൂടിയത്. വയലാർ ഒളതല പള്ളിത്തറയിൽ മോഹനൻ (62),മക്കളായ നിഷ (34),നീതു (29) എന്നിവർക്കാണ് വെട്ടേറ്റത്. നീതു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവർ ചേർത്തല താലൂക്ക് ആശുപത്രിയിലും ചിക്തസയിലാണ്.മോഹനന്റെ ഭാര്യ രേവമ്മയ്ക്ക് ഉന്തിലും തള്ളിലും പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. അകന്ന് കഴിയുകയായിരുന്ന നീതുവിന്റെ ഭർത്താവ് അമൽ ഭാര്യവീട്ടിൽ എത്തിയ ശേഷം വീട്ടുകാരുമായി തർക്കമുണ്ടാകുകയും തുടർന്ന് പിച്ചാത്തി ഉപയോഗിച്ച് മോഹനനെ വെട്ടുകയായിരുന്നും തടയാൻ ശ്രമി ക്കുന്നതിനിടെയാണ് മറ്റുള്ളവർക്ക് പരുക്കേറ്റതെന്നും പൊലീസ് പറഞ്ഞു. മോഹനന്റെ തലയ്ക്കും നീതുവിന്റെ മുഖത്തും പരുക്കേറ്റിരുന്നു. സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.